ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ഷംജാദ് ചികിത്സാ സഹായം തേടുന്നു
കോതമംഗലം : ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു. രണ്ടു വയസ് പ്രായമമുള്ള പിഞ്ചു കുഞ്ഞിന്റെ പിതാവായ കോതമംഗലം ഊന്നുകല്‍ തേന്‍കോട് സ്വദേശി ഇടപ്പാട്ട് ഷംജാദാണ് ഇരുവൃക്കകളും തകരാറിലായി ജീവനായി കേഴുന്നത്. പ്രായമായ മാതാപിതാക്കളും രണ്ടു വയസുള്ള കുഞ്ഞും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷംജാദ് കഴിഞ്ഞ ഒന്‍പതു മാസമായി ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലാണ്.
ആഴ്ചയില്‍ രണ്ടു പ്രാവശ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി രക്തം മാറിക്കൊണ്ട് (ഡയാലിസിസ്) ഇരിക്കുകയാണ്. ഇതിനു മാത്രം ആഴ്ചയില്‍ ആറായിരം രൂപയിലധികം ചിലവു വരും. ഈ തുക സുമനസുകളുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായം കൊണ്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ശാരീരിക സ്ഥിതി ഗുരുതരമായതോടെ വൃക്കകള്‍ മാറ്റി വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വൃക്ക നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കിലും മാറ്റി വയ്ക്കുന്നതിന് 12 ലക്ഷത്തിലധികം രൂപ ചിലവു വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ ്.
ഷംജാദ് വിവാഹ ശേഷം ഒരു വര്‍ഷം മുന്‍പാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. ചരക്കു ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരവെ ശരീരത്തിന് നീരും വേദനയും നിര്‍ത്താതെ ശര്‍ദ്ദിയും തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകളുടെ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
വിദേശ യാത്രയ്ക്ക് തന്നെ വന്‍തുക ചിലവു വന്നതും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വന്നതും തുടര്‍ചികിത്സക്ക് തടസമായി. വാടക വീട്ടിലാണ് ഈ നിര്‍ധന കുടുംബം താമസിച്ചു വരുന്നത്. ഇപ്പോള്‍ പള്ളിയില്‍ മുഅദ്ദിനായ ഷംജാദിന്റെ സഹോദരന്‍ സിലാജിന്റെ വേതനം മാത്രമാണ് ഏക വരുമാനം. സിലാജിനും ഭാര്യയും കുടംബവുമുണ്ട്.
വൃക്കകള്‍ മാറ്റി വയ്ക്കാനായി 12 ലക്ഷം രൂപ സമൂഹത്തിലെ ഉദാര മനസ്‌കരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഒരു കുടുംബത്തിന്റെ അത്താണിയായ ഷംജാദിന് ജീവിതത്തിലേക്ക് വേഗം മടങ്ങി വരനാവു. ചികിത്സാ സാഹയം ലഭിക്കുന്നതിനായി ഫെഡറല്‍ ബാങ്കിന്റെ ഊന്നുകല്‍ ബ്രാഞ്ചില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
സഹാ യങ്ങളും സംഭാവനകളും അയക്കേണ്ട വിലാസം :
ഷംജാദ് ഇ എച്ച്, ഇടപ്പാട്ട് വീട്,തേന്‍കോട്,
ഊന്നുകല്‍ പി ഒ,
എറണാകുളം ജില്ല - 686 693,
ഫോണ്‍ - 9048507315
ഫെഡറല്‍ ബാങ്ക്, ഊന്നുകല്‍ ബ്രാഞ്ച്,
സേവിംഗ്‌സ് അക്കൗണ്ട് നമ്പര്‍ - 17720100014335,
ഐഎഫ്എസി കോഡ് - 0001772.

No comments:
Post a Comment