മന്‍മോഹന്‍സിങ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന. ജനുവരി മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയിലാണ് തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ പ്രധാനമന്ത്രിയായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് കോര്‍ കമ്മറ്റിയില്‍ ഉയര്‍ന്നത്. രാഹുല്‍ ഗാന്ധിയെന്ന പ്രധാനമന്ത്രിയുടെ കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും നേതൃത്വം കരുതുന്നു.
ജനുവരി ആദ്യ ആഴ്ച്ചയില്‍ മന്‍മോഹന്‍സിംഗ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭാവി പരിപാടികളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. എന്നാല്‍ തൊട്ടു പിന്നാലെയുള്ള ദിവസങ്ങളില്‍ വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങളെ രാജികാര്യം അറിയിക്കാനാണ് മന്‍മോഹന്‍സിംഗ് താത്പര്യപ്പെടുന്നത്.
രാഹുല്‍ പ്രധാനമന്ത്രിയായാല്‍ സര്‍ക്കാരിന്റെ നയത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിക്കും. അങ്ങനെ യു.പി.എ അനുകൂല വികാരം ഉണ്ടാക്കാനാണ് ശ്രമം.
കോണ്‍ഗ്രസിന്റെ എം.പിമാരോട് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മൂന്നാം അവസരം തനിക്ക് വേണ്ടെന്നും വിശ്രമമാണ് ആവശ്യമെന്നും മന്‍മോഹന്‍സിംഗ് അറിയിച്ചിരുന്നു.

No comments:
Post a Comment