Blogger Tips and TricksLatest Tips And TricksBlogger Tricks

December 31, 2013

പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ


പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ 



തിരുവനന്തപുരം: പാർട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തന്നെ ഏല്പിച്ച ചുമതല ഭംഗിയായി നിറവേറ്റിയെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

എന്നെ ഞാനാക്കിയത് പാർട്ടിയാണ്. ആ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സ്ഥാനമൊഴിയുന്പോൾ പരിഭവം പറയുന്നത് ശരിയല്ല. ഈ അവസരത്തിൽ ആരെയും കുറ്റം പറയാൻ ഇല്ല- തിരുവഞ്ചൂർ പറഞ്ഞു.


ആഭ്യന്തരവകുപ്പ് ഭരിച്ച ഒന്നര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പ് സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നതിനാണ് തിരുവഞ്ചൂര്‍ വകുപ്പ് ഒഴിയുന്നത്.
ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ആഭ്യന്തരവകുപ്പും അനുബന്ധവകുപ്പുകളും കഴിഞ്ഞ ഒന്നരവകുപ്പില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ ഉദ്യോഗസ്ഥരും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. കലവറയില്ലാത്ത പിന്തുണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചു
ഭരണ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. 2012ല്‍ പോലീസ് വെടിവെപ്പ് ഒന്നുപോലും ഉണ്ടായിട്ടില്ല. 2013ല്‍ രണ്ട് പോലീസ് വെടിവെപ്പുണ്ടായി. ഇത് രണ്ടും ജനങ്ങളെ പിരിച്ചുവിടാന്‍ ആകാശത്തേക്കാണ് പോലീസ് വെടിവെച്ചത്. ഒന്നരവര്‍ഷം ഒരു വെടിവെപ്പുപോലുമുണ്ടാവാത്തത് അസുലഭ നേട്ടമായി കരുതുന്നു. ടി.പി വധക്കേസില്‍ കൊന്ന ആളേയും കൊല്ലിച്ച ആളേയും പിടിച്ചു.
പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയുന്നത്. പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനായെന്നാണ് കരുതുന്നത്. പരിഭവവും പരാതിയുമില്ല. രണ്ടുകയ്യും വീശി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്നയാളാണ് ഞാന്‍. ആരെയും കുറ്റപ്പെടുത്താനില്ല. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം മുതല്‍ ക്ലിഫ് ഹൗസ് ഉപരോധം വരെയുള്ള സമരങ്ങള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

No comments: