Blogger Tips and TricksLatest Tips And TricksBlogger Tricks

January 26, 2014

ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ 2014 മാച്ച് ഷെഡ്യൂളും , വാള്‍ ചാര്‍ട്ടും ഹൈ റെസല്യൂഷന്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം


ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ 2014 മാച്ച് ഷെഡ്യൂളും , വാള്‍ ചാര്‍ട്ടും ഹൈ റെസല്യൂഷന്‍ ഫ്രീയായി  ഡൌണ്‍ലോഡ്  ചെയ്യാന്‍ താഴെക്കാണുന്ന ബട്ടണുകളില്‍ ക്ലിക്  ചെയ്യുക ..


വാള്‍ ചാര്‍ട്ട് -1 ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക. 
ഇതില്‍ നിങ്ങള്ക്ക് വിജയിക്കുന്ന ടീമുകളുടെ പേരും സ്കോറും എഴുതുവാനുള്ള കോളംസ് ഉണ്ട് .


വാള്‍ ചാര്‍ട്ട് -2 ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക 


FIFA OFFICIAL - വാള്‍ ചാര്‍ട്ട്  ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക 








December 31, 2013

പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ


പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ 



തിരുവനന്തപുരം: പാർട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തന്നെ ഏല്പിച്ച ചുമതല ഭംഗിയായി നിറവേറ്റിയെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

എന്നെ ഞാനാക്കിയത് പാർട്ടിയാണ്. ആ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സ്ഥാനമൊഴിയുന്പോൾ പരിഭവം പറയുന്നത് ശരിയല്ല. ഈ അവസരത്തിൽ ആരെയും കുറ്റം പറയാൻ ഇല്ല- തിരുവഞ്ചൂർ പറഞ്ഞു.


ആഭ്യന്തരവകുപ്പ് ഭരിച്ച ഒന്നര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പ് സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നതിനാണ് തിരുവഞ്ചൂര്‍ വകുപ്പ് ഒഴിയുന്നത്.
ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ആഭ്യന്തരവകുപ്പും അനുബന്ധവകുപ്പുകളും കഴിഞ്ഞ ഒന്നരവകുപ്പില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ ഉദ്യോഗസ്ഥരും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. കലവറയില്ലാത്ത പിന്തുണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചു
ഭരണ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. 2012ല്‍ പോലീസ് വെടിവെപ്പ് ഒന്നുപോലും ഉണ്ടായിട്ടില്ല. 2013ല്‍ രണ്ട് പോലീസ് വെടിവെപ്പുണ്ടായി. ഇത് രണ്ടും ജനങ്ങളെ പിരിച്ചുവിടാന്‍ ആകാശത്തേക്കാണ് പോലീസ് വെടിവെച്ചത്. ഒന്നരവര്‍ഷം ഒരു വെടിവെപ്പുപോലുമുണ്ടാവാത്തത് അസുലഭ നേട്ടമായി കരുതുന്നു. ടി.പി വധക്കേസില്‍ കൊന്ന ആളേയും കൊല്ലിച്ച ആളേയും പിടിച്ചു.
പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയുന്നത്. പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനായെന്നാണ് കരുതുന്നത്. പരിഭവവും പരാതിയുമില്ല. രണ്ടുകയ്യും വീശി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്നയാളാണ് ഞാന്‍. ആരെയും കുറ്റപ്പെടുത്താനില്ല. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം മുതല്‍ ക്ലിഫ് ഹൗസ് ഉപരോധം വരെയുള്ള സമരങ്ങള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും

തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും




മന്‍മോഹന്‍സിങ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന. ജനുവരി മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയിലാണ് തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ പ്രധാനമന്ത്രിയായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് കോര്‍ കമ്മറ്റിയില്‍ ഉയര്‍ന്നത്. രാഹുല്‍ ഗാന്ധിയെന്ന പ്രധാനമന്ത്രിയുടെ കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും നേതൃത്വം കരുതുന്നു.
ജനുവരി ആദ്യ ആഴ്ച്ചയില്‍ മന്‍മോഹന്‍സിംഗ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭാവി പരിപാടികളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. എന്നാല്‍ തൊട്ടു പിന്നാലെയുള്ള ദിവസങ്ങളില്‍ വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങളെ രാജികാര്യം അറിയിക്കാനാണ് മന്‍മോഹന്‍സിംഗ് താത്പര്യപ്പെടുന്നത്.
രാഹുല്‍ പ്രധാനമന്ത്രിയായാല്‍ സര്‍ക്കാരിന്റെ നയത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിക്കും. അങ്ങനെ യു.പി.എ അനുകൂല വികാരം ഉണ്ടാക്കാനാണ് ശ്രമം.
കോണ്‍ഗ്രസിന്റെ എം.പിമാരോട് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മൂന്നാം അവസരം തനിക്ക് വേണ്ടെന്നും വിശ്രമമാണ് ആവശ്യമെന്നും മന്‍മോഹന്‍സിംഗ് അറിയിച്ചിരുന്നു.

December 6, 2013

ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ഷംജാദ് ചികിത്സാ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ഷംജാദ് ചികിത്സാ സഹായം തേടുന്നു 


കോതമംഗലം :   ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു. രണ്ടു വയസ് പ്രായമമുള്ള പിഞ്ചു കുഞ്ഞിന്റെ പിതാവായ കോതമംഗലം ഊന്നുകല്‍ തേന്‍കോട് സ്വദേശി ഇടപ്പാട്ട് ഷംജാദാണ് ഇരുവൃക്കകളും തകരാറിലായി ജീവനായി കേഴുന്നത്. പ്രായമായ മാതാപിതാക്കളും രണ്ടു വയസുള്ള കുഞ്ഞും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷംജാദ് കഴിഞ്ഞ ഒന്‍പതു മാസമായി ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലാണ്. 

ആഴ്ചയില്‍ രണ്ടു പ്രാവശ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി രക്തം മാറിക്കൊണ്ട് (ഡയാലിസിസ്) ഇരിക്കുകയാണ്. ഇതിനു മാത്രം ആഴ്ചയില്‍ ആറായിരം രൂപയിലധികം ചിലവു വരും. ഈ തുക സുമനസുകളുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായം കൊണ്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ശാരീരിക സ്ഥിതി ഗുരുതരമായതോടെ വൃക്കകള്‍ മാറ്റി വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വൃക്ക നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കിലും മാറ്റി വയ്ക്കുന്നതിന് 12 ലക്ഷത്തിലധികം രൂപ ചിലവു വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. 

ഷംജാദ് വിവാഹ ശേഷം ഒരു വര്‍ഷം മുന്‍പാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. ചരക്കു ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരവെ ശരീരത്തിന് നീരും വേദനയും നിര്‍ത്താതെ ശര്‍ദ്ദിയും തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകളുടെ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 

വിദേശ യാത്രയ്ക്ക് തന്നെ വന്‍തുക ചിലവു വന്നതും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വന്നതും തുടര്‍ചികിത്സക്ക് തടസമായി. വാടക വീട്ടിലാണ് ഈ നിര്‍ധന കുടുംബം താമസിച്ചു വരുന്നത്. ഇപ്പോള്‍ പള്ളിയില്‍ മുഅദ്ദിനായ ഷംജാദിന്റെ സഹോദരന്‍ സിലാജിന്റെ വേതനം മാത്രമാണ് ഏക വരുമാനം. സിലാജിനും ഭാര്യയും കുടംബവുമുണ്ട്.

 വൃക്കകള്‍ മാറ്റി വയ്ക്കാനായി 12 ലക്ഷം രൂപ സമൂഹത്തിലെ ഉദാര മനസ്‌കരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഒരു കുടുംബത്തിന്റെ അത്താണിയായ ഷംജാദിന് ജീവിതത്തിലേക്ക് വേഗം മടങ്ങി വരനാവു. ചികിത്സാ സാഹയം ലഭിക്കുന്നതിനായി ഫെഡറല്‍ ബാങ്കിന്റെ ഊന്നുകല്‍ ബ്രാഞ്ചില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

സഹാ യങ്ങളും സംഭാവനകളും അയക്കേണ്ട വിലാസം : 

ഷംജാദ് ഇ എച്ച്, ഇടപ്പാട്ട് വീട്, 
തേന്‍കോട്, 
ഊന്നുകല്‍ പി ഒ, 
എറണാകുളം ജില്ല - 686 693, 
ഫോണ്‍ - 9048507315

ഫെഡറല്‍ ബാങ്ക്, ഊന്നുകല്‍ ബ്രാഞ്ച്,
സേവിംഗ്‌സ് അക്കൗണ്ട് നമ്പര്‍ - 17720100014335, 
ഐഎഫ്എസി കോഡ് - 0001772. 

November 28, 2013

REPORTER EXCLUSSIVE : നേതാക്കളുടെ ഒത്താശയോടെ എം.എസ്.പി.എല്‍ കമ്പനിയുടെ കാറ്റാടി വൈദ്യുതപദ്ധതി കേരളത്തില്‍


REPORTER EXCLUSSIVE : 

നേതാക്കളുടെ ഒത്താശയോടെ എം.എസ്.പി.എല്‍ കമ്പനിയുടെ കാറ്റാടി വൈദ്യുതപദ്ധതി കേരളത്തില്‍

Story Dated: November 28, 2013 11:17 am
കഴിഞ്ഞ മാസം വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി കമ്പനി പ്രധിനിധികള്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതിക്ക് നല്‍കുന്ന വിലയെക്കുറിച്ച് ഇതുവരെ ധാരണയിലെത്താനായിട്ടില്ലെന്നും കമ്പനി പ്രതിനിധി റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.
കോഴിക്കോട്ടെ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ എം.എസ്.പി.എല്‍ കമ്പനിയുമായി പുതിയ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. കാറ്റാടി വൈദ്യുതി പദ്ധതി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രി എ.കെ ബാലനെ കമ്പനി സമീപിച്ചിരുന്നു.
സര്‍ക്കാര്‍ മാറിയതോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള അണിയറ നീക്കങ്ങള്‍ കമ്പനി വീണ്ടും ശക്തമാക്കി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇക്കാര്യം എം.എസ്.പി.എല്‍ റിപ്പോര്‍ട്ടറോട് സ്ഥിരീകരിച്ചു.
എന്നാല്‍ വൈദ്യുതി ഒരു യൂണിറ്റിന് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ തുക സ്വീകാര്യമല്ലെന്നാണ് എം.എസ്.പി.എല്‍നിലപാട്. ഇതിനെ തുടര്‍ന്ന് ഇരുപക്ഷത്തിനും സമ്മതമായ നിരക്കിലേക്ക് കാര്യങ്ങളെത്തിക്കാനാണ് എം.എസ്.പി.എല്ലിന്റെ ശ്രമം.
ഇതോടെ ഇടത് സര്‍ക്കാരിന് പുറമേ യു.ഡി.എഫ് സര്‍ക്കാരും എം.എസ്.പി.എല്ലിനു വേണ്ടി നീക്കങ്ങള്‍ നടത്തിയെന്ന് കൂടിയാണ് തെളിയിക്കപ്പെടുന്നത്.

കടപ്പാട് : REPORTER TV

November 26, 2013

സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ കോതമംഗലം സെന്‍റ് ജോര്‍ജ്ജിന് കിരീടം


æµÞ‚ßD ¥XÉJßçÏÝÞÎÄá Ø¢ØíÅÞÈ ØíµâZ ¥ÄíÜxßµí ÎàxßW çµÞÄ΢·Ü¢ æØaí ç¼ÞV¼í µàøà¿¢ ÈßÜÈßVJß. 90 çÉÞÏßaí çÈ¿ßÏÞÃí æØaí ç¼ÞV¼í ²KÞ¢ ØíÅÞÈæJJßÏÄí. 10 ØbVÕᢠ10 æÕ{{ßÏᢠ11 æÕCÜÕᢠµøØíÅÎÞAßÏÞÃí æØaí ç¼ÞV¼ßæa çÈG¢. µÝßE ÕV×ÕᢠæØaí ç¼ÞV¼í ÄæKÏÞÏßøáKá ç¼ÄÞAZ.

സെന്‍റ് ജോര്‍ജ്ജ് സ്കൂളിലെ കായിക താരങ്ങള്‍ക്കും അവരുടെ ദ്രോണാചാര്യരായ രാജു പോള്‍ സാറിനും ആശംസകള്‍ 

November 24, 2013

മക്കളെ നിങ്ങളെവിടെ - ഈ ഫോട്ടോയില്‍ കാണുന്നവരെ കണ്ടെത്താന്‍ സഹായിക്കാമോ


മക്കളെ നിങ്ങളെവിടെ-ഈ ഫോട്ടോയില്‍ കാണുന്നവരെ കണ്ടെത്താന്‍ സഹായിക്കാമോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മക്കളെ നിങ്ങളെവിടെ അന്വേഷണപരമ്പര തുടരുന്നു.

ഈ ഫോട്ടോയില്‍ കാണുന്നത് ബിനോയ് പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ ചാന്തുരുത്തി കളഭത്തില്‍ രാധാകൃഷ്ണന്റേയും ജലജയുടേയും മകന്‍. കാണാതായത് 2009 നവംബര്‍ അഞ്ചിന്. കാണാതാകുമ്പോള്‍ ബിനോയുടെ പ്രായം ഇരുപത് വയസ്. പുതുനഗരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് ബിനോയ് തമിഴ്‌നാട്ടിലുണ്ടോ എന്നും സംശയമുണ്ട്. കണ്ടുകിട്ടുന്നവര്‍ ബിനോയിയുടെ അച്ഛന്റെ ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുക. രാധാകൃഷ്ണന്റെ ഫോണ്‍ നമ്പര്‍- 9847654772
ഈ ഫോട്ടോയില്‍ കാണുന്നത് ജിത്തുരാജ്. പാലക്കാട് ഒറ്റപ്പാലം മനിശ്ശേരി പനഞ്ചിക്കല്‍ വീട്ടില്‍ കലയുടെ മകന്‍ 2012 ഫെബ്രുവരി പതിനെട്ടിനാണ് കാണാതാകുന്നത്. അന്നേ ദിവസം പകല്‍ പതിനൊന്ന് മണിവരെ കൂട്ടുകാരോടൊപ്പം ജിത്തുരാജ് ഉണ്ടായിരുന്നു. അച്ഛന്‍ ഒറ്റപ്പാലത്ത് ഒരു ഹോട്ടലിലെ സപ്ലെയറാണ്. ജിത്തുരാജിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഈ ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുക. ഫോണ്‍- 9656069545

കടപ്പാട് : Asianet News

1GB- 2GB മെമ്മറികള്‍ 4GB ആക്കാം .. അതും നിമിഷങ്ങള്‍ക്കുള്ളില്‍ ... Increase the size of your Memory Card up to 4GB within seconds...



1GB- 2GB മെമ്മറികള്‍ 4GB  ആക്കാം .. അതും നിമിഷങ്ങള്‍ക്കുള്ളില്‍ ...

ഹായ് സുഹൃത്തുക്കളെ ..

നിങ്ങളുടെ കയ്യില്‍ പഴയ സൈസ് കുറഞ്ഞ(1,2GB) മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ ഉണ്ടോ.?

സൈസ് കുറഞ്ഞതുകാരണം നിങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയായിരിക്കും.ല്ലേ..

അതിന്‍റെ സൈസ് കുറച്ചു കൂടിയതായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാതിരുന്നിട്ടുണ്ടാകില്ല.. 

എനിക്കറിയാം നിങ്ങളുടെ മനസ്സ്..ഞാനും ആഗ്രഹിച്ചിരുന്നു..ആ ആഗ്രഹം ഞാന്‍ നിങ്ങള്ക്ക് സാധിപ്പിച്ചു തന്നാലോ .. ?

ഞാന്‍ എന്‍റെ കയ്യിലുണ്ടായിരുന്ന ഒരു 2GB മെമ്മറി കാര്‍ഡ് ഞാന്‍ 4GB(സൈസ് കൂട്ടി) ആക്കി..
അതും മിനുട്ടുകള്‍ പോലും വേണ്ടി വന്നില്ല..
എങ്ങനെയാനെന്നറിയണ്ടേ ..?? പറഞ്ഞു തരാം..

അതിനായി ആദ്യം ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.
ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ബട്ടന്‍ ക്ലിക്ക് ചെയ്യുക ... 



ചെയ്തു കഴിഞ്ഞോ ?? എന്നാല്‍ തുടങ്ങാം ..ആദ്യം ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ വേറൊരു ഫോള്‍ഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്യുക..ശേഷം


1. നിങ്ങള്‍ സൈസ് കൂട്ടാന്‍ ഉദ്ദേശിക്കുന്ന മെമ്മറി കമ്പ്യുട്ടറില്‍ കണക്റ്റ് ചെയ്യുക ..
മെമ്മറിക്ക് ഒരു പേര് കൊടുക്കുക..



2. ശേഷം എക്സ്ട്രാക്റ്റ് ചെയ്ത ഫോല്ടെരില്‍ നിന്നും Drive increaser2.bat
എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക .അതില്‍ കണക്റ്റ് ചെയ്ത മെമ്മറിയുടെ പേര് എന്റര്‍ ചെയ്യുക.

3. തുടര്‍ന്ന്  വരുന്ന ആ വിന്‍ഡോയില്‍ കണക്റ്റ് ചെയ്ത മെമ്മറിയുടെ ഡ്രൈവ് ലെറ്റര്‍ എന്റര്‍ ചെയ്യുക..

4. വീണ്ടും ആവര്‍ത്തിച്ച ശേഷം 

5. എന്റര്‍ ചെയ്യുക


കഴിഞ്ഞു ഇപ്പോള്‍ നിങ്ങളുടേ മെമ്മറി 4 GB ആയിട്ടുണ്ടാകും ..... 



എന്താ സന്തോഷമായില്ലെ .....