Blogger Tips and TricksLatest Tips And TricksBlogger Tricks

November 24, 2013

മക്കളെ നിങ്ങളെവിടെ - ഈ ഫോട്ടോയില്‍ കാണുന്നവരെ കണ്ടെത്താന്‍ സഹായിക്കാമോ


മക്കളെ നിങ്ങളെവിടെ-ഈ ഫോട്ടോയില്‍ കാണുന്നവരെ കണ്ടെത്താന്‍ സഹായിക്കാമോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മക്കളെ നിങ്ങളെവിടെ അന്വേഷണപരമ്പര തുടരുന്നു.

ഈ ഫോട്ടോയില്‍ കാണുന്നത് ബിനോയ് പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ ചാന്തുരുത്തി കളഭത്തില്‍ രാധാകൃഷ്ണന്റേയും ജലജയുടേയും മകന്‍. കാണാതായത് 2009 നവംബര്‍ അഞ്ചിന്. കാണാതാകുമ്പോള്‍ ബിനോയുടെ പ്രായം ഇരുപത് വയസ്. പുതുനഗരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് ബിനോയ് തമിഴ്‌നാട്ടിലുണ്ടോ എന്നും സംശയമുണ്ട്. കണ്ടുകിട്ടുന്നവര്‍ ബിനോയിയുടെ അച്ഛന്റെ ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുക. രാധാകൃഷ്ണന്റെ ഫോണ്‍ നമ്പര്‍- 9847654772
ഈ ഫോട്ടോയില്‍ കാണുന്നത് ജിത്തുരാജ്. പാലക്കാട് ഒറ്റപ്പാലം മനിശ്ശേരി പനഞ്ചിക്കല്‍ വീട്ടില്‍ കലയുടെ മകന്‍ 2012 ഫെബ്രുവരി പതിനെട്ടിനാണ് കാണാതാകുന്നത്. അന്നേ ദിവസം പകല്‍ പതിനൊന്ന് മണിവരെ കൂട്ടുകാരോടൊപ്പം ജിത്തുരാജ് ഉണ്ടായിരുന്നു. അച്ഛന്‍ ഒറ്റപ്പാലത്ത് ഒരു ഹോട്ടലിലെ സപ്ലെയറാണ്. ജിത്തുരാജിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഈ ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുക. ഫോണ്‍- 9656069545

കടപ്പാട് : Asianet News


No comments: