Blogger Tips and TricksLatest Tips And TricksBlogger Tricks

November 23, 2013

വര്‍ഗ്ഗീയ പാര്‍ട്ടിയായ ലീഗുമായി സഖ്യമില്ല : വി എസ്സ്

ലീഗ് വര്‍ഗീയ പാര്‍ട്ടി, എല്‍ഡിഎഫിന് സഹകരിക്കാന്‍ കഴിയില്ല: വിഎസ് 





കോഴിക്കോട്: മുസ്ലിം ലീഗുമായി എല്‍ഡിഎഫിന് സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. സഖ്യം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും വിഎസ് പറഞ്ഞു. 17 വര്‍ഷമായി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ പോരാടുകയാണ്. സെക്‌സ് റാക്കറ്റിന്റെ പ്രധാന ആളാണ് കുഞ്ഞാലിക്കുട്ടി. വശീകരിച്ച് ചതിച്ച് പണം നല്‍കി ഒതുക്കിത്തീര്‍ത്തിട്ടും തീര്‍ന്നില്ല. ഐസ്‌ക്രീം കേസില്‍ സുപ്രിംകോടതിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വിഎസ് വ്യക്തമാക്കി. 

 ഇനിയിപ്പോള്‍ കുഞ്ഞാലിക്കുട്ടി ഇല്ലാത്ത ലീഗ് ആയാലും ലീഗുമായി സഹകരിക്കാനാവില്ലെന്നും വി എസ്സ് വ്യക്തമാക്കി. 

സഖ്യമാറ്റം സംബന്ധിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച നടന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്ഥിരീകരിച്ചിരുന്നു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇടതി മുന്നണിയുമായി സഹകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് 14ല്‍ 13 ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടു. എന്നാല്‍ മുന്നണിമാറ്റം എളുപ്പമല്ലെന്ന് ലീഗ് നേതൃത്വം യോഗത്തില്‍ നിലപാടെടുത്തു. അതേസമയം സിപിഐഎമ്മില്‍ വിഎസ് അച്യുതാനന്ദന്റെ കാലം കഴിഞ്ഞെന്ന നിരീക്ഷണം കുഞ്ഞാലിക്കുട്ടി നടത്തി. 


എല്ലാ പാര്‍ട്ടികളും വേലിപ്പുറത്താണെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞ് കുഞ്ഞാലിക്കുട്ടി വീണ്ടും യുഡിഎഫില്‍ ആശങ്ക പടര്‍ത്തി. ആര് എവിടേയ്ക്ക് പോകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാകില്ല. യുഡിഎഫ് ഇനിയും മെച്ചെപ്പെടേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.


 എന്നാല്‍ ലീഗുമായി എല്‍ഡിഎഫിന് സഹകരിക്കാന്‍ കഴിയില്ലെന്നാണ് വിഎസ് ഇന്ന് വ്യക്തമാക്കിയത്.

No comments: