Blogger Tips and TricksLatest Tips And TricksBlogger Tricks

November 18, 2013

കേരളം കീഴടക്കാന്‍ ഹിറ്റ്‌ലർ മാധവൻകുട്ടി വീണ്ടും വരുന്നു?


                            കേരളം കീഴടക്കാന്‍ ഹിറ്റ്‌ലർ                                                          മാധവൻകുട്ടിവീണ്ടും വരുന്നു?                            

മാധവന്‍ കുട്ടി ഒന്നും ഉപേക്ഷിച്ചു പോയിട്ടില്ല .... 
തന്റെ ശാഠ്യവും, വീര്യവും , ട്രെന്‍റും ഒന്നും .....

 



സുന്ദരികളായ അഞ്ചു സഹോദരിമാരെ പൂവാലന്മാരുടെ ശല്യത്തിൽ നിന്ന് രക്ഷിക്കാൻ ബോർഡിഗാർഡായ നടന്ന ഏക സഹോദരൻ ഹിറ്റ്‌ലർ മാധവൻകുട്ടിയെ മലയാള സിനിമാ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. 

സിദ്ധിഖ് സംവിധാനം ചെയ്ത് 1996ൽ പുറത്തിറങ്ങിയ മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ഹിറ്റ‌ലർ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 

മമ്മൂട്ടി തന്നെയാകും രണ്ടാംഭാഗത്തിലും എത്തുക. അതേസമയം രണ്ടാംഭാഗം ഒരുക്കുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സിദ്ധിഖ് മനസ് തുറന്നിട്ടില്ല. മമ്മൂട്ടിച്ചിത്രത്തിനായി ഒറ്റവരിക്കഥ മാത്രമാണ് മനസിലുള്ളതെന്ന് സിദ്ദിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.  

സിദ്ധിഖ് തന്നെയാണ് ചിത്രത്തിന് അന്ന് രചന നിർവഹിച്ചത്. നാലു ഭാഷകളിലേക്ക് ഹിറ്റ്‌ലർ റീമേക്കു ചെയ്യുകയും ചെയ്തു. 

No comments: