Blogger Tips and TricksLatest Tips And TricksBlogger Tricks

November 19, 2013

ആര്യയുമായി പ്രണയത്തിലല്ല: നയൻതാര

ആര്യയുമായി പ്രണയത്തിലല്ല: നയൻതാര 

പ്രഭുദേവയുമായുള്ള നയൻതാരയുടെ പ്രണയം സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. 
എന്നാൽ ആ പ്രണയം പൂവണിഞ്ഞില്ല. പിന്നീട് കുറച്ചുകാലം നയൻതാരയെ കുറിച്ച് 
പ്രണയഗോസിപ്പുകളൊന്നും തന്നെ ഇറങ്ങിയില്ല. അങ്ങനെയിരിക്കെയാണ് രാജ റാണി 
എന്ന തമിഴ് ചിത്രത്തിൽ തന്റെ ജോഡിയായി അഭിനയിച്ച ആര്യയുമായി പ്രണയത്തിലാണെന്ന്
 ഗോസിപ്പ് പരന്നത്.എന്നാല്‍ ആര്യയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നയൻതാര തന്നെ തള്ളിയിരിക്കുന്നു.ആര്യയും ഞാനുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളത്. അതിനപ്പുറത്ത് ഞങ്ങൾ തമ്മിൽ ഒന്നുമില്ല. ആര്യയുമായുള്ള സൗഹൃദം താൻ കൂടുതൽ ആസ്വദിക്കുകയാണ്​- കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച നയൻതാര പറഞ്ഞു. രാജാ റാണി എന്ന ചിത്രം സമ്മാനിച്ച വിജയത്തിന് ശേഷം ഹിന്ദി ചിത്രമായ കഹാനിയുടെ തമിഴ് റീമേക്കായ അനാമിക എന്ന സിനിമയിലാണ് നയൻതാര വേഷമിടുന്നത്. 

No comments: