പ്രിയദര്‍ശ്ശന്‍ ഒരുക്കുന്ന ചരിത്ര സിനിമ കുഞ്ഞാലി മരയ്ക്കാറില്‍
തമിഴ് നടന്‍ സൂര്യയും വേഷമിടുന്നു. മോഹന്‍ ലാലും മമ്മൂട്ടിയുമാണ്
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
ചിത്രത്തില്‍ കുഞ്ഞികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാറായി മമ്മൂട്ടിയും വേഷമിടുന്നു.
മോഹന്‍ ലാല്‍ ജില്ലയിലൂടെ തമിഴകത്ത് വീണ്ടും തിരിച്ചെത്തിയതിനു
പിന്നാലെയാണ് തമിഴില്‍ നിന്നും സൂര്യ മലയാളത്തിലേയ്ക്ക് ചുവടു വെയ്ക്കുന്നത്.
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയ്യപ്പെട്ട താരമായ സൂര്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്.
കുഞ്ഞാലി മരക്കാറില്‍ ബോളിവുഡ് താരം കരീന കപൂറും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിതീകരിച്ചിട്ടില്ല.

No comments:
Post a Comment