തരിശായി കിടന്ന പാടത്ത് കൃഷിയിറക്കി
ആഷിക്കും റിമയും
| റിമയും ആഷിക്കും പാടത്ത് ഞാറു നടുന്നു |
കേരള കര്‍ഷക സംഘം കിഴക്കമ്പലം വിഷന്‍ ട്വന്റി ട്വന്റിയുടെ സഹായത്തോടെ ഇരുന്നൂറോളം ഏക്കര്‍ തരിശു പാടത്ത് കൃഷിയിറക്കുന്നതിന്റെ ആദ്യഘട്ടത്തിന്റെ ഉത്ഘാടനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. റിമയും ആഷിക്കും പാടത്തിറങ്ങി ഞാറു നട്ടപ്പോള്‍ കര്‍ഷകര്‍ക്കും ആവേശമായി.
പുതു തലമുറയെ കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം അറിയിക്കുന്നതായിരിക്കും തന്റെ അടുത്ത സിനിമയെന്ന് ആഷിക് പറഞ്ഞു. പഴയ കൃഷി ഓര്‍മ്മകള്‍ റിമയും കര്‍ഷകരുമായി പങ്കുവെച്ചു.
No comments:
Post a Comment