നയൻതാരയും ചിന്പുവും വീണ്ടും ഒന്നിക്കുന്നു

കോളിവുഡിൽ ഒരു കാലത്ത് പ്രണയ ജോഡികളായിരുന്ന നയൻതാരയും ചിന്പുവും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2006ൽ ഇറങ്ങിയ വല്ലവൻ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്പ് ഒരുമിച്ച് അഭിനയിച്ചത്.
ഛായാഗ്രാഹകനായ ബാലസുബ്രഹ്മണ്യം വഴിയാണ് പാണ്ഡ്യരാജ് നയൻതാരയെ സമീപിച്ചത്. ചിന്പുവാണ് നായകൻ എന്നാണ് അറിഞ്ഞതോടെ നയൻതാര ആദ്യം വിസമ്മതം പ്രകടിപ്പിച്ചു. എന്നാൽ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്ന ദീപിക പഡുകോണും രൺബീർ കപൂറും പ്രണയം തകർന്ന ശേഷം വീണ്ടും ഒന്നിച്ചഭിനയിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നയൻതാര സമ്മതം മൂളുകയായിരുന്നു.
ചിത്രത്തിന്റെ ആദ്യഘട്ടം ഷൂട്ടിംഗ് അവസാനിച്ചു കഴിഞ്ഞു. നയൻസും ചിന്പുവും ഒരുമിച്ചുള്ള സീനുകൾ ഡിസംബർ മാസത്തോടെ ചെന്നൈയിൽ തുടങ്ങും. ചിന്പുവിന്റെ സഹോദരൻ കുരലരശൻ ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറുന്നു എന്ന പ്രത്യേകതയും ഉണ്ട്.

No comments:
Post a Comment