Blogger Tips and TricksLatest Tips And TricksBlogger Tricks

November 14, 2013

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു




കോഴിക്കോട്: പ്രശസ്ത നടന്‍ അഗസ്റ്റിന്‍ (56) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ ഒരുമണിവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൂന്നുമണിക്ക് കോഴിക്കോട് പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.

കേരളാ കഫേ, സൂഫി പറഞ്ഞ കഥ,സദയം, കമ്മിഷണര്‍, തിരക്കഥ, കാഴ്ച, ദേവാസുരം, ആറാം തമ്പുരാന്‍, ഷട്ടര്‍, നാട്ടുരാജാവ്, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയ നൂറിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം. 1986ലാണ് അഗസ്റ്റിന്‍ അഭിനയജീവിതം ആരംഭിച്ചത്.
ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. മിഴി രണ്ടിലും എന്ന സിനിമയിലൂടെ അദ്ദേഹം നിര്‍മ്മാതാവായും രംഗത്തെത്തി.
നടി ആന്‍ അഗസ്റ്റിന്‍, ജീത്തു എന്നിവര്‍ മക്കളാണ്. ആന്‍സിയാണ് ഭാര്യ.

No comments: