REPORTER EXCLUSSIVE :
നേതാക്കളുടെ ഒത്താശയോടെ എം.എസ്.പി.എല്‍ കമ്പനിയുടെ കാറ്റാടി വൈദ്യുതപദ്ധതി കേരളത്തില്‍
Story Dated: November 28, 2013 11:17 am
കഴിഞ്ഞ മാസം വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി കമ്പനി പ്രധിനിധികള്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതിക്ക് നല്‍കുന്ന വിലയെക്കുറിച്ച് ഇതുവരെ ധാരണയിലെത്താനായിട്ടില്ലെന്നും കമ്പനി പ്രതിനിധി റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.
കോഴിക്കോട്ടെ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ എം.എസ്.പി.എല്‍ കമ്പനിയുമായി പുതിയ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. കാറ്റാടി വൈദ്യുതി പദ്ധതി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രി എ.കെ ബാലനെ കമ്പനി സമീപിച്ചിരുന്നു.
സര്‍ക്കാര്‍ മാറിയതോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള അണിയറ നീക്കങ്ങള്‍ കമ്പനി വീണ്ടും ശക്തമാക്കി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇക്കാര്യം എം.എസ്.പി.എല്‍ റിപ്പോര്‍ട്ടറോട് സ്ഥിരീകരിച്ചു.
എന്നാല്‍ വൈദ്യുതി ഒരു യൂണിറ്റിന് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ തുക സ്വീകാര്യമല്ലെന്നാണ് എം.എസ്.പി.എല്‍നിലപാട്. ഇതിനെ തുടര്‍ന്ന് ഇരുപക്ഷത്തിനും സമ്മതമായ നിരക്കിലേക്ക് കാര്യങ്ങളെത്തിക്കാനാണ് എം.എസ്.പി.എല്ലിന്റെ ശ്രമം.
ഇതോടെ ഇടത് സര്‍ക്കാരിന് പുറമേ യു.ഡി.എഫ് സര്‍ക്കാരും എം.എസ്.പി.എല്ലിനു വേണ്ടി നീക്കങ്ങള്‍ നടത്തിയെന്ന് കൂടിയാണ് തെളിയിക്കപ്പെടുന്നത്.
കടപ്പാട് : REPORTER TV

















